Authored by Web Desk | Last updated: 04 Jan 2019, 5:44 PM | 1 min read
ശ്രീലങ്കന്‍ യുവതി ശബരിമല ദര്ശളനം നടത്തിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാരയ്ക്ക് ട്രോള്‍വര്‍ഷം.സംഗക്കാര എന്ന പേരില്‍ 'സംഘ'പരിവാറുമായുള്ള സമാനതയാണ് താരത്തിന്റെ ഫെയ്സ്ബുക്ക് പ്രോഫൈലിനു താഴെ ട്രോള്‍മഴ ഉയരുന്നത്. ശ്രീലങ്കയിലെ 'സംഘ' പ്രവര്‍ത്തകനായിട്ട് അവിടെ നിന്ന് യുവതിയെ ശബരിമലയിലെത്തിച്ചത് ശരിയായില്ലെന്നും മലയാളത്തില്‍ കമന്റുകള്‍ നിറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയതെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരണം. സര്‍ക്കാരിനു പുറമെ പോലീസും ഇത് സ്ഥിരീകരിച്ചുവെങ്കിലും മരക്കൂട്ടത്തിനു സമീപത്ത് വെച്ച് തന്നെ നിര്‍ബന്ധിച്ച് പോലീസ് തിരികെയിറക്കിയെന്നും ദര്‍ശനം നടത്തിയില്ലെന്നുമുള്ള വാദവുമായി യുവതി രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നുവെങ്കിലും യുവതിയുടെ ദര്‍ശനം സംബന്ധിച്ച ദുരൂഹത തുടരുകയാണ്.