
അരിസോണ : 14 വര്‍ഷമായി കോമയില്‍ തുടരുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. അബോധാവസ്ഥയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
കോമയിലുള്ള യുവതിയെ അരിസോണയിലെ പരിപാലനകേന്ദ്രമാണ് ശശ്രൂഷിച്ചു വന്നിരുന്നത്. ഇവിടുത്തെ ജീവനക്കാര്‍ക്കും യുവതി പ്രസവിക്കും വരെ അവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിച്ചിരുന്നില്ല. യുവതിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇവര്‍ ഗര്‍ഭിണിയാമെന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞത് ജീവനക്കാരുടെ വീഴ്ചയായി ആണ് വിലയിരുത്തുന്നത്. ആരോഗ്യ കേന്ദ്രത്തിലെ തന്നെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രാഥമികാന്വേഷണം. ആരാണ് യുവതിയെ പീഡിപ്പിച്ചത് എന്നറിയാന്‍ കുട്ടിയുടെ ഡിഎന്‍എ ഉള്‍പ്പെടെ പോലീസ് പരിശോധിക്കും. ഇവ ആരോഗ്യകേന്ദ്രത്തിലെ പുരുഷ ജീവനക്കാരുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാകും ആരാണ് യുവതിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിയുക.






