
സിഡ്നി: സിഡ്നിയിലെ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടരുന്ന ഓസീസ് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ് ഓസീസ്. വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 28 റണ്‍സോടെ ഹാന്‍ഡ്സ്കോമ്പും 25 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ ഓസീസിന് 386 റണ്‍സ് കൂടെ വേണം. ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയ പിന്നീട് തകരുകയായിരുന്നു. പിന്നാലെ 198 റണ്‍സിനിടയില്‍ ഓസീസ് ആറു വിക്കറ്റ് നഷ്ടമാക്കി.
മാര്‍ക്കസ് ഹാരിസ്(79), ഉസ്മാന് ഖ്വാജ(27), ലാബുസ്ച്ചാഗ്നെ(38), ഷോണ്‍ മാര്‍ഷ്(8), ട്രാവിസ് ഹെഡ്(20), ടിം പെയ്ന്(5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ചേതേശ്വര്‍ പൂജാരയുടെയും ഋഷഭ് പന്തിന്റെയും സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്ങ്സില്‍ കൂറ്റന്‍ സ്കോര്‍ നേടിയിരുന്നു. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡി€യര്‍ ചെയ്തത്.






