
ആരുമറിയാതെ പോകുമായിരുന്ന ഒരുപാട് കലാകാരന്മാരെ വളര്‍ത്തുന്ന വളര്‍ത്തിയ ലോകത്തെ അറിയിക്കുന്ന പ്ലാറ്റ്ഫോമായി മാറുകയാണ് സോഷ്യല്‍ മീഡിയ. ഇതാ ഏറ്റവും ഒടുവില്‍ ഫെയ്സ്ബുക്ക് വൈറലാക്കി മാറ്റിയത് കണ്ണൂര്‍ ആറളം ഫാമിലെ ജീവനക്കാരിയായ തങ്കമ്മ എന്ന സ്ത്രീയെയാണ്.
താരാട്ട് എന്ന ചിത്രത്തിലെ പൂവിനുള്ളില്‍ പൂ വിരിയും എന്ന ഗാനം തങ്കമ്മ മധുരതരമായ ശബ്ദത്തിലാണ് പാടിത്തീര്‍ക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തക ലീല സന്തോഷ് ഉള്‍പ്പെടെയുള്ളവര്‍ തങ്കമ്മയുടെ ഗാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.






