
മടക്കാന്‍ സാധിക്കുന്ന സ്ക്രീനുള്ള ടാബ്ലെറ്റ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ബ്രാന്റായ ഷവോമി എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ടാബ്ലെറ്റിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ടാബ്ലെറ്റ് മടക്കുമ്പോള്‍ സ്മാര്‍ട്ഫോണ്‍ രൂപത്തിലേക്ക് മാറുന്നതും ഉപയോഗിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സ്മാര്‍ട്ഫോണുകളും ടാബ്ലെറ്റും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതാ് ഫോള്‍ഡബിള്‍ സ്ക്രീന്‍ സ്മാര്‍ട്ഫോണ്‍ എന്ന ആശയം.
ഷവോമി ആപ്പുകളും, നിരവധി ചൈനീസ് ആപ്പുകളും വീഡിയോയില്‍ കാണുന്ന ഉപകരണത്തില്‍ കാണാം. ടെക്നോളജി വാർത്തകൾ പുറത്തുവിട്ട് ശ്രദ്ധേയനായ ഇവാന് ബ്ലാസ് ആണ് ഈ വിവരവും പുറത്തുവിട്ടത്. അതേസമയം, വാര്‍ത്തയെ കുറിച്ച് ഷവോമി ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബറില്‍ ഫോള്‍ഡബിള്‍ സ്ക്രീനുമായെത്തുന്ന ഗാലക്സി ടെന്‍ സ്മാര്‍ട്ഫോണ്‍ സാംസങ് അവതരിപ്പിച്ചിരുന്നു.






