
പബ്ജി വീഡിയോ ഗെയിമില്‍ പുതിയ അപ്ഡേറ്റ് എത്തിയെന്ന് റിപ്പോർട്ട്. ഈ അപ്ഡേറ്റില്‍ പുതിയ വാഹനങ്ങളും ആയുധങ്ങളും ലഭിക്കും. പബ്ജി മൊബൈലിന്റെ 0.10.5 അപ്ഡേറ്റിലാണ് ഈ സൗകര്യങ്ങൾ ലഭിക്കുക.
ജി36 സി എസ്.എം.ജി, പിപി-19 ബൈസണ്‍ എസ്എംജി, എംകെ47 മ്യൂട്ടന്റ് അസോള്‍ട്ട് റൈഫിള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ആയുധങ്ങള്‍. പുതിയ സ്നോ ബൈക്ക്, തുക്സായ് (ഓട്ടോറിക്ഷ) എന്നിവയാണ് പുതിയതായി ചേര്‍ക്കുന്ന വാഹനങ്ങള്‍. പകല്‍, നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകളും വികെന്റി സ്നോമാപ്പില്‍ ലഭിക്കും.
പുതിയ അപ്ഡേറ്റിൽ കാലടിപ്പാടുകള്‍ പിന്തുടരാനുള്ള സൗകര്യവും ലഭ്യമാണ്. ഇതുവഴി ഗെയിമില്‍ വികെന്റി മാപ്പില്‍ മറ്റുള്ളവരുടെ കാലടിപ്പാടുകള്‍ പിന്തുടര്ന്ന് പോവാന്‍ കളിക്കാര്‍ക്ക് സാധിക്കും. പേഴ്സണല്‍ കംപ്യൂട്ടറിലും ഗെയിം കണ്‍സോള്‍ പതിപ്പുകളിലും ഇത് ലഭ്യമാണ്. ഫസ്റ്റ് പേഴ്സന്‍ പെഴ്സ്പെക്റ്റീവ് അഥവാ പിപിപി സൗകര്യം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ലഭ്യമാവും.






