
ഷവോമിയുടെ റെഡ്മി സീരിസിലെ പുതിയ സ്മാർട്ട്ഫോണായ 'റെഡ്മി 7' അടുത്തയാഴ്ച്ച വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. റെഡ്മി സീരിസിലെ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ഫോണായിരിക്കും ഇത്. സയോമിയുടെ പിന്തുണയോടെ ആയിരിക്കില്ല റെഡ്മി 7, ഇത്തവണ വിപണിയിൽ ഇറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനീസ് സെർട്ടിഫിക്കേഷൻ വെബ്സൈറ്റായ 'ടി.ഇ.എൻ.എ.എ,' ഈ പുതിയ 'റെഡ്മി 7' വിപണിയിൽ വരുന്നതിന്റെ വിവരം രേഖപ്പെടുത്തിയിരുന്നു.
ബഡ്ജറ്റ് സീരിസിൽ വരുന്ന ഗ്രേഡിയന്റ് നിറത്തിലായിരിക്കും റെഡ്മി 7 ഇറങ്ങുക. പർപ്പിൾ ചേർന്ന റെഡ് ഗ്രേഡിയൻറ് ഡിസൈൻ നിറത്തിലായിരിക്കും റെഡ്മി 7. ഡ്യൂവൽ ക്യാമറ, ഫിംഗർ പ്രിന്റ് സെൻസർ തുടങ്ങിയവ ഇതിൻറെ പ്രത്യകതകളാണ്. 6.3 ഇഞ്ച് ഡിസ്പ്ലേയാണ് റെഡ്മി 7-നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, കൂടാതെ 3900 mAh ബാറ്ററിയും ലഭ്യമാണ്. 48 മെഗാപിക്സലിൽ ഇറങ്ങുന്ന ആദ്യത്തെ ഷവോമിയുടെ സ്മാർട്ഫോണാണ് റെഡ്മി 7.






