ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ നിയമിച്ചു. അജയ് മാക്കന് രാജിവച്ച ഒഴിവിലേക്കാണ് ദീക്ഷിതിന്റെ നിയമനം. അവര്‍ സ്ഥാനമേറ്റെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അജയ് മാക്കന് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചത്.
ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും ശക്തമായ ബദലാകാന്‍ ഷീല ദീക്ഷിതിന് കഴിയുമെന്ന് സ്ഥാനമൊഴിയുമ്പോള്‍ അജയ് മാക്കന് പറഞ്ഞിരുന്നു. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കേരള ഗവര്ണറുമായിരുന്നിട്ടുണ്ട്. 2013ലെ തിരഞ്ഞെടുപ്പില്‍ എ.എ.പിയോട് ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു ഷീല ദീക്ഷിത്.






