സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പേട്ടയ്ക്ക് പിന്നാലെ മന്മോഹന് സിങ്ങിന്റെ ജീവിതം പറഞ്ഞ 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററും' തമിഴ്റോക്കേഴ്സ് ചോര്‍ത്തി. അജിതിന്റെ വിശ്വാസം, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, മാരി 2, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ അടക്കം മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ വിവാദങ്ങള്‍ കത്തിപ്പടര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിക്കാനാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്ന് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
യുപിഎ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ബാരു എഴുതിയ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.






