
ജിയോഫോണിൽ ഉടന്‍ വൈഫൈ ഹോട്ട്സ്പോട്ട് സൗകര്യവും ലഭിക്കും. ഇതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പരിശോധനാ ഘട്ടത്തിലാണെന്നാണ് സൂചന. 2017ല്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോഫോണ്‍ പ്രഖ്യാപിച്ചത്.
നിങ്ങളുടെ ഫോണിലെ സെറ്റിംഗ്സ് ഓപ്ഷനില്‍ വൈഫൈ ഹോട്ട്സ്പോട്ട് കാണാവുന്നതാണ്. അത് ആക്ടിവേറ്റ് ചെയ്യുന്നതിനായി ആദ്യം ഫോണിന്റെ സെറ്റിംഗ്സ് ഓപ്ഷനിലേക്ക് പോകുക, അവിടെ നിന്നും നെറ്റ്വര്‍ക്ക്സും കണക്ടിവിറ്റി എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക. ശേഷം 'ഇന്റര്‍നെറ്റ് ഷെയറിംഗ് ഓപ്ഷന്' ടാപ്പ് ചെയ്യുക.
അവിടെ നിങ്ങള്‍ സ്ഥിരമായി ഓഫ് ചെയ്യുന്ന വൈഫൈ ഹോട്ട്സ്പോട്ട് ഓപ്ഷന് കാണാം. അത് തിരഞ്ഞെടുക്കുക. വേണമെങ്കില്‍ നെറ്റ്വര്‍ക്ക് കണക്ഷന് നിങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യാനാകും. അതേ പാസ്വേഡ് സജ്ജമാക്കാനും കഴിയും. വിജയകരമായി നെറ്റ്വര്‍ക്ക് നിങ്ങള്‍ കണക്ടു ചെയ്തു കഴിഞ്ഞുവെങ്കില്‍ നോട്ടിഫിക്കേഷനില്‍ ഹോട്ട്സ്പോട്ട് ഐക്കണ്‍ കാണാം.
KAI OS HTML5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 2.4 ഇഞ്ച് QVGA ഡിസ്പ്ലേയാണ് ഫോണില്‍. കണക്ടിവിറ്റി ഓപ്ഷനുകളായ വൈഫൈ, 3ജി, 4ജി, NFC, ബ്ലൂട്ടൂത്ത് എന്നിവയും ഉണ്ട്. ഈ 4ജി ഫീച്ചര്‍ഫോണിന് 1.2GHz ഡ്യുവല്‍കോര്‍ പ്രോസസറാണ്.






