നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്. ചിത്രത്തിന് ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു, ഇതിന് സംവിധായകന് ശ്രീകുമാര്‍ മേനോന് നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. മൂത്തോന്റെ ടീസര്‍ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത് ട്വിറ്ററില്‍ ആശംസ അറിയിച്ച മഞ്ജുവിനെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു ശ്രീകുമാറിന്റെ മറുപടി.
ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. 'ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം' ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ ആദ്യ കമന്റ്. എന്നാല്‍ ശ്രീകുമാര്‍ മെനോന്റെ പരിഹാസത്തിന് വന്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പിന്നാലെ മറ്റൊരു ട്വീറ്റുമായി വീണ്ടും അദ്ദേഹം രംഗത്തെത്തി. 'ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്' ശ്രീകുമാര്‍ മേനോന് കുറിച്ചു. മഞ്ജുവിനെ സംവിധായകന് ട്രോളിയതാണെന്നും ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവര്‍ത്തികള്‍ മറക്കരുതെന്നും പറഞ്ഞ് ആരാധകരും രംഗത്ത് എത്തി. എന്നാല്‍ പിന്നീട് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തു നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായില്ല.
ആറ് വര്‍ഷം പ്രണയിച്ച പെണ്ണിനെ വിവാഹം ചെയ്തു, മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പുതിയ കാമുകനൊപ്പം മുങ്ങി; കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

Comments