
കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. വിളക്ക് കൊളുത്തിയാണ് പ്രധാനമന്ത്രി കൊല്ലം ബൈപ്പാസ് ഉദ്ഘാനം ചെയ്തത്. തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു എന്നിവരും തിരി തെളിയിച്ചു. തുടര്‍ന്ന് ശിലാഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
മലയാളത്തില്‍ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ മോഡി അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സഹകരണം ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരള പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ചില പദ്ധതികള്‍ 30 വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. എന്നാല്‍ അതിന് മാറ്റമുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികള്‍ വൈകി പൊതുപണം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.







Comments