
കൊല്ലം : കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ ശരണംവിളിച്ച് പ്രതിഷേധം. പ്രധാനമന്ത്രി വേദിയില്‍ ഇരിക്കെ തന്നെ പ്രസംഗം ഇടയ്ക്ക് നിര്‍ത്തിയ മുഖ്യമന്ത്രി ശരണംവിളിച്ചവരെ വിമര്‍ശിച്ചു.
വെറുതെ ശബ്ദമുണ്ടാക്കി ചടങ്ങ് അലങ്കോലപ്പെടുത്താന്‍ കുറേ ആളുകള്‍ വന്നിരിക്കുകയാണെന്നും യോഗം അലങ്കോലപ്പെടുത്തരുതെന്നും മുഖ്യമന്ത്രി മൈക്കിലൂടെ തന്നെ പറഞ്ഞു.
ഇതേതുടര്‍ന്ന് അല്‍പ്പ സമയത്തേയ്ക്ക് നിലച്ച ശരണം വിളി മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയതോടെ വീണ്ടും തുടങ്ങി. ഇതോടെ ഏറെ ദീര്‍ഘിപ്പിക്കാതെ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.






