
ഇഷ്ടപ്പെട്ട ജോലി ചെയ്ത് ജീവിയ്ക്കണമെന്നുള്ളത് എല്ലാവരുടേയും ആഗ്രഹമാണ്. അമേരിക്കന്‍ സ്വദേശിയായ മാരിയുടേയും ആഗ്രഹവും ഇത് തന്നെയായിരുന്നു. എന്നാല്‍ മാരിയുടെ ഇഷ്ട തൊഴില്‍ എവിടെയും ഇല്ലായിരുന്നു. പക്ഷേ... നിരാശയാകാന്‍ അവര്‍ തയ്യാറായില്ല. സ്വന്തമായി ഒരു സ്ഥാപനം അവര്‍ ആരംഭിച്ചു. മാരിയുടെ ഈ ഇഷ്ട ജോലി എന്തായിരുന്നുവെന്നല്ലേ ?. കെട്ടിപ്പിടുത്തം.
ആലിംഗനം ആവശ്യമുള്ളവര്‍ക്ക് മാരിയെ സമീപിക്കാം. മണിക്കൂറില്‍ 6000 രൂപയാണ് ഫീസ്. ഇങ്ങനെ പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ മാരി സമ്പാദിക്കുന്നുണ്ട്.
നിരവധിയാളുകളാണ് മാരിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെ ആലിംഗന സേവനം ലഭ്യമാണ്.
ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതു മനസിലാക്കിയാണ് മാരി ആവശ്യമുള്ളവര്‍ക്ക് തന്റെ വക ആലിംഗനം വാഗ്ദാനം ചെയ്തു തുടങ്ങിയത്.






