
കേവലം രണ്ടോ മൂന്നോ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മോഹന്‍ലാലിന്റെ പാതയില്‍ തന്നെയാണ് മകന് പ്രണവും. അല്ലെങ്കില്‍ ഇക്കാര്യം സ്റ്റണ്ട് കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നോട് ചോദിച്ചുനോക്കൂ. മോഹന്‍ലാലും പ്രണവും ചെയ്ത ഒരേ രീതിയിലുള്ള സ്റ്റണ്ടിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഈ ആക്ഷന്‍ സംവിധായകന്.
'അപ്പനെപ്പോലെ തന്നെ മകനും' എന്ന അടിക്കുറിപ്പില്‍ പീറ്റര്‍ ഹെയ്ന് പങ്കു വെച്ചിരിക്കുന്ന ചിത്രത്തില്‍ പുലിമുരുകനില്‍ മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ അതേ രീതിയില്‍ തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രണവും ചെയ്യുന്നത് കാണാം. രണ്ടു സിനിമകളുടെയും സംഘട്ടന സംവിധായകന് പീറ്റര്‍ ഹെയ്ന് ആണ്. പുലി മുരുകനില്‍ മോഹന്‍ലാലിനൊപ്പം ചെയ്ത പീറ്റര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തുമ്പോള്‍ പ്രണവിനെക്കൊണ്ടാണ് സ്റ്റണ്ട് ചെയ്യിക്കുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത് അരുണ്‍ഗോപിയാണ്. രാംലീല എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ഗോപി ചെയ്യുന്ന സിനിമ അടുത്ത ജനുവരിയില്‍ തീയറ്ററില്‍ എത്തും. സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപീസുന്ദര്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തന്നെ സിനിമയുടെ പ്രതീക്ഷ കൂട്ടുന്നതാണ്.






