തിരുവനന്തപുരം: സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം. ഇതുസംബന്ധിച്ച്
സംസ്‌ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയെന്നാണു വിവരം.
അതേസമയം, പാര്‍ട്ടിവൃത്തങ്ങളില്‍ ജൂനിയര്‍ ബേബി എന്നറിയപ്പെടുന്ന പി.രാജീവ് മത്സരിച്ചേക്കില്ല. അദ്ദേഹത്തിന്റെ സ്‌ഥാനാര്‍ഥിത്വം അനിവാര്യമെന്ന് ഒരു പാര്‍ട്ടി ഘടകവും കരുതുന്നില്ല. രാജീവിനായി കരുതിവച്ചിരിക്കുന്ന ചാലക്കുടിയിലോ സുരക്ഷിതമെന്നു വിലയിരുത്തപ്പെടുന്ന ആലപ്പുഴയിലോ ബേബി ജനവധി തേടിയേക്കും.അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനാല്‍ സ്വന്തം ചുമതല വഹിക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
എറണാകുളത്ത് സ്‌ഥാനാര്‍ഥിയാകാന്‍ മുന്‍തൂക്കം സീനാഭാസ്‌കറിനാണ്. മുന്‍ എം. പി: സെബാസ്‌റ്റ്യന്‍ പോളും പരിഗണനയിലുണ്ട്. ജനങ്ങള്‍ക്കു കൂടുതല്‍ പരിചിതനാണ് അദ്ദേഹം. ഈ മണ്ഡലം പിടിച്ചെടുക്കേണ്ടതു ദേശാഭിമാനി ചീഫ് എഡിറ്ററായ രാജീവിന്റെയും കൂടി ആവശ്യമാണ്.
പാര്‍ട്ടി നേൃത്വത്തില്‍ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷത്താണ് ബേബി. എന്നാല്‍, സംസ്‌ഥാനഘടകം കാരാട്ടു പക്ഷത്താണ്. മത്സരിക്കാന്‍ ബേബിക്കു നറുക്കുവീണാല്‍ ഭാവികേരളത്തിന്റെ നായകനായി സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്കു വഴിതുറക്കാനും ഇടയാക്കും.
സി.പി.എം. പാര്‍ലമെന്റി പാര്‍ട്ടിലീഡര്‍ പി.കരുണാകരന്‍ വീണ്ടും മത്സരിക്കാനിടയില്ല. അതിനാല്‍, വിജയിച്ചാല്‍ ഈ സ്‌ഥാനം കിട്ടാനും സാധ്യതയുണ്ട്. വിദ്യാര്‍ഥി-യുവജന രംഗങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അടിത്തട്ടിലെ പ്രവര്‍ത്തകരുമായി ബന്ധമില്ലാതെ പോയതാണു ബേബിയുടെ പോരായ്‌മയായി കഴിഞ്ഞ തെരഞ്ഞടുപ്പു പരാജയം വിലയിരുത്തിയ പാര്‍ട്ടിയുടെ നിഗമനം.
പ്രദീപ് സി. രാമന്‍

Comments