മൗണ്ട് മോന്‍ഗനൂയി: ക്രിക്കറ്റ് ലോകത്ത് രസകരമായ സംഭവങ്ങള്‍ അരങ്ങേറുന്നത് പതിവാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിനു ഏറുകിട്ടിയതാണ് ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 39-ാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്.
ഇഷ് സോധിയുടെ പന്ത് ഡീപ്പ് കവറിലേക്ക് തട്ടിയകറ്റി വിരാട് കോഹ്ലി ഒരു റണ്‍സെടുത്തു. ബൗണ്ടറി ലൈനിനടുത്ത് നിന്ന് ഫീല്‍ഡ് ചെയ്ത ട്രെന്‍ഡ് ബോള്‍ട്ട് പന്ത് നേരെ എടുത്തെറിഞ്ഞത് അതും റായിഡുവിന്റെ നടുവിനിട്ട്. പന്ത് വേഗതയില്‍ വരുന്നത കണ്ട് മാറിക്കളയാം എന്ന് ശ്രമിച്ചിട്ടും റായിഡു ഗ്രൗണ്ടില്‍ വീണു. പന്ത് കൊണ്ടതിനു പിന്നാലെ താരം വേദന കൊണ്ട് പുളയുകയും ഗ്രൗണ്ടില്‍ കിടന്ന് ഇഴഞ്ഞും പിന്നീട് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് കീപ്പറിനു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നത് കണ്ട് ചിരി അടക്കാന്‍ കഴിയാതെ കോഹ്ലിയും.
ചിരിയൊക്കെ കഴിഞ്ഞ് താരത്തിന്റെ മുന്നില്‍ വന്ന് ആരോഗ്യനില പരിശോധിച്ചു കോഹ്ലി. എന്നാലും കോഹ്ലിയുടെ ചിരികണ്ട് വേദനയെടുത്ത് പുളഞ്ഞ റായിഡുവും പിന്നീട് ചിരിക്കുന്നതാണ് കാണാനിടയായത്.






