ദുബായ്: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് ബൗളിംഗ് വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ആണ് രാജ്യാന്തര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് റായിഡുവിന് വിലക്കേര്‍പ്പെടുത്തിയത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ റായിഡുവിന്റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് ചൂണ്ടിക്കാട്ടി അമ്പയര്‍മാര്‍ മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് 14 ദിവസത്തിനകം ബൗളിംഗ് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നായിരുന്നു ഐസിസിയുടെ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റായിഡുവിനെ വിലക്കാനുള്ള തീരുമാനം.
ഓസീസ് പര്യടനത്തിനിടെ സിഡ്നിയില്‍ നടന്ന മത്സരത്തിനിടെയാണ് റായിഡു ബൗള്‍ ചെയ്തത്. രണ്ട് ഓവറില്‍ 13 റണ്‍സാണ് വിട്ടുനല്‍കിയിരുന്നു. രാജ്യാന്തര ഏകദിനങ്ങശളില് ആകെ 20.1 ഓവറില്‍ നിന്ന് 124 റണ്‍സ് വിട്ടു നല്കി മൂന്നു വിക്കറ്റാണ് താരം വീഴ്ത്തിയിട്ടുള്ളത്.

Comments