സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു ഹൈടെക് മുത്തശ്ശിയാണ്. തന്റെ ഉപജീവനം വേറിട്ടതാക്കിയാണ് മുത്തശ്ശി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. സോളാര്‍ സങ്കേതത്തെ തന്റെ ഉപജീവനമാര്‍ഗവുമായി കൂട്ടിയിണക്കുകയാണ് മുത്തശ്ശി. ബെംഗളൂരുവിലെ വിദാന്‍ സൗധയ്ക്ക് മുന്പില് കഴിഞ്ഞ 20 വര്‍ഷമായി ചോളം വില്‍ക്കുകയാണ് 75 കാരിയായ സെല്‍വമ്മ.
കഴിഞ്ഞ കുറച്ച് നാളുകളായി സോളാറിന്റെ സഹായത്തോടയാണ് സെല്‍വമ്മ ചോളം വറുക്കുന്നത്. സോളര്‍ ശക്തി ഉപയോഗിച്ചുള്ള ഫാന്‍ കറക്കിയാണ് ഇവര്‍ ചോളം വറുത്തെടുക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് സോളര്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ രീതിയില്‍ വറുത്തെടുക്കുമ്പോള്‍ കൈയില്‍ പൊള്ളലേല്‍ക്കുകയോ മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്യാറുണ്ട്. സോളര്‍ ഫാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടുകളെല്ലാം മാറിയെന്ന് സെല്‍വമ്മ പറയുന്നു. സോളാര്‍ ഫാന്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന സെല്‍വമ്മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

Comments