ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് ട്രെന്‍ഡിങ്ങ് ആയിക്കൊണ്ടിരിക്കുന്ന പബ്ജി ഗെയിമിന്റെ ഏറ്റവും പുതിയ അപഡേഷന് അടുത്തമാസം എത്തുമെന്ന് റിപ്പോര്‍ട്ട്. നാളുകള്‍ക്ക് മുന്‍പാണ് കമ്പനി 0.11.0 ബീറ്റ അപ്ഡേറ്റ് കമ്പനി അവതരിപ്പിച്ചത്. ഗെയിമിന്റെ പുതിയ പതിപ്പില്‍ സോംബി മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.
ഫെബ്രുവരി ഒന്നിനും 10നും ഇടയിലാകും അപ്ഡേഷന് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോംബി സര്‍വൈവല്‍ ഗെയിമായ റസിഡന്റ് ഈവിള്‍ 2 മായി സഹകരിച്ചാകും സോംബി മോഡ് അവതരിപ്പിക്കുന്നത്. സണ്‍സെറ്റ് മോഡ് എന്നാകും ഇത് അറിയപ്പെടുന്നത്.
നാലു മാപ്പ് ഉണ്ടെങ്കിലും ഇറാംഗല്‍ മാപ്പില്‍ മാത്രമാണ് ഈ മോഡ് ലഭിക്കുക. ഇപ്പോഴത്തെ നൈറ്റ് മോഡും ഇവിടെ മാത്രമാണ് ലഭിക്കുന്നത്. ഇതിലൂടെ മറ്റ് 100 കളിക്കാരുടെ ഒപ്പം സോംബികളെയും എതിരിടേണ്ടി വരും. പല ഘട്ടങ്ങളിലായി ഗ്രേഡ് കൂടിയ സോംബികള്‍ രംഗപ്രവേശനം ചെയ്യും.






