
തൃക്കരിപ്പൂര്‍ : മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ രണ്ടാം തവണയും ഒളിച്ചോടി. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയാണ് വീട്ടമ്മ. ആറ് മാസം മുമ്പ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് വീണ്ടും ഒളിച്ചോടിയത്.
ആറ് മാസം മുമ്പ് ഒളിച്ചോടിയപ്പോള്‍ പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. ഭര്‍ത്താവിന്റെ പാണപ്പുഴയിലെ വീട്ടില്‍ നിന്നാണ് മൂന്നര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും പോയത്. സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.






