
യുഎഇയില്‍ അപകടത്തില്‍ മരിക്കുന്ന പ്രവാസികളെക്കാള്‍ ഏറെ മരണപ്പെടുന്നത് ആത്മഹത്യ ചെയ്യുന്നവര്‍. യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ഇടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആയിരിക്കെ ആത്മഹത്യചെയ്തവരുടെ എണ്ണം 52 ആണ്. രണ്ടു വര്‍ഷമായി ആണ് ഇത്തരത്തില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി കണ്ടുവരുന്നത്. ഇത്തരത്തില്‍ ജീവനൊടുക്കുന്നവരില്‍ മുന്നില്‍ മലയാളികളാണ് എന്നതും ഒരു ദുഖസത്യം.
സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ഇതിനു പുറമേ വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നവയില്‍ പെടുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുഎഇ സര്‍ക്കാരും സന്നദ്ധ സംഘടനകളും നിരന്തര ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളല്‍ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളില്‍ മനംനൊന്ത് ഷാര്‍ജ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച 20 കാരിയെ ഷാര്‍ജ പോലീസ് രക്ഷപെടുത്തിയിരുന്നു.






