
ഒരു ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നത് മട്ടണ്‍ ബിരിയാണി. മധുര ജില്ലയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രത്തിലാണ് പ്രസാദമായി മട്ടണ്‍ ബിരിയാണി നല്‍കുന്നത്. ഉത്സവത്തോട് അനുവബന്ധിച്ചാണ് ഇവിടെ പ്രസാദമായി മട്ടണ്‍ ബിരിയാണി നല്‍കുന്നത്. എല്ലാ വര്‍ഷവും ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഇവിടെ മട്ടണ്‍ ബിരിയാണി നല്‍കുന്നത്.
' എല്ലാവരില്‍ നിന്നും പണം സ്വീകരിച്ചാണ് ഉത്സവം നടത്തുന്നത്' - ഒരു വിശ്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 84 വര്‍ഷമായി ഇവിടെ മുനിയാണ്ടി പൂജ നടക്കുന്നു. 1000കിലോ അരിയിട്ടാണ് ബിരിയാണി വയ്ക്കുന്നത്. 250 ആടുകളെ കശാപ്പ് ചെയ്യും. എന്നിട്ട് പാകം ചെയ്ത് പ്രസാദമായി ജനങ്ങള്‍ക്ക് നല്‍കുന്നതാണ് ഇവിടുത്തെ രീതി.






