
വെല്ലിങ്ടണ്‍: വിക്കറ്റിനു പിന്നിലെ ധോണിയുടെ മാജിക്കാണ് മാജിക്.! ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ നീഷാമിനെ പുറത്താക്കിയത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ് കിവീസ് ടീമും. ബാറ്റിങ്ങില്‍ മാത്രമല്ല വിക്കറ്റിനു പിന്നിലും തന്നെ വെല്ലാന്‍ മറ്റൊരു താരവുമില്ല എന്ന് ഓരോ മത്സരത്തിലും തെളിയിക്കുകയാണ് ധോണി.
മുന്‍ നിര തകര്‍ന്നടിഞ്ഞ കിവീസിനെ 32 പന്തില്‍ 44 റണ്‍സുമായി മുന്നോട്ടു നയിക്കുകയായിരുന്ന ജെയിംസ് നീഷാമിന്റെ വിക്കറ്റാണ് ധോണി മാജിക്കിലൂടെ ഇന്ത്യയ്ക്ക് കിട്ടിയത്. കേദാര്‍ ജാദവ് എറിഞ്ഞ 37-ാം ഓവറിലായിരുന്നു സംഭവം. ജാദവിന്റെ പന്ത് ജെയിംസ് നീഷാമിന്റെ പാഡില്‍ തട്ടി വിക്കറ്റിനു പിന്നിലേക്ക് പോയി. ഇതോടെ ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ അപ്പീല്‍ ചെയ്തുവെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. ഇതിനിടെ അമ്പയറുടെ തീരുമാനമറിയാന്‍ നോക്കി നിന്ന നീഷാം താന്‍ ക്രീസില്‍ വെളിയിലാണെന്ന കാര്യം ശ്രദ്ധിച്ചില്ല. തിരികെ നൈസായി കയറിപ്പോഴേയ്ക്കും ധോണി വിക്കറ്റെടുത്തിരുന്നു. ധോണിയുടെ ത്രോയില്‍ കുറ്റി തെറിക്കുകയായിരുന്നു.
— Mr Gentleman (@183_264) February 3, 2019




