
തൃക്കരിപ്പൂര്‍: കഴിഞ്ഞ ഗിവസം പുറത്തിറങ്ങിയ വോട്ടര്‍ പട്ടികയിലെ പേര് വിവരങ്ങള്‍ വായിച്ചാല്‍ ഞെട്ടു. ഭാഷ തന്നെയാണ് കാരണം. പ്രധാനമായും പ്രവാസി വോട്ടര്‍മാരുടെ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ പെടാപ്പാട് പെട്ടാലും നടക്കില്ല.
വോട്ടറുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ചെയ്യുമ്പോള്‍ ഇംഗ്ലിഷില്‍ ടൈപ്പ് ചെയ്തതിനു തുല്യമായി മലയാളത്തിലും പേരു വിവരം അതത് കോളത്തില്‍ തനിയെ പ്രത്യക്ഷമാകുന്ന സംവിധാനമുണ്ട്. പക്ഷേ, വിവരങ്ങള്‍ പലതും ഇംഗ്ലിഷിനു തുല്യമായി മലയാളത്തില്‍ വരുന്നില്ലെന്നതാണ് പ്രശ്നം. ഇത്തരം സാഹചര്യങ്ങളില്‍ എഡിറ്റ് ചെയ്യുന്നതിനു ഓപ്ഷനുണ്ട്. എന്നാല്‍ അക്കാര്യം ശ്രദ്ധിക്കാത്തവരും മലയാളത്തിലെ ചില്ലക്ഷരങ്ങള്‍ കൂട്ടി വയ്ക്കാന്‍ കഴിയാത്തവരുമാണ് ചുറ്റുന്നത്.
സ്ലിപ്പ് നല്കുമ്പോഴും വോട്ട് ചെയ്യാന്‍ സമയം പോളിങ് ഓഫീസര്‍ പേര് വിളിക്കാന്‍ ശ്രമിക്കുമ്പോഴും പെടും. നോമിനേഷന് പിന്‍വലിക്കാനുള്ള അവസാന തീയതിക്കു തലേന്നാള്‍ വരെ വോട്ടു ചേര്‍ക്കുന്നതിനൊപ്പം തിരുത്തല്‍ വരുത്താനും സൗകര്യമുള്ളതാണ് ഏക ആശ്വാസം.






