
മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രം പേരന്പ് മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. റാം സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ സ്വന്തമാക്കി. എന്നാല്‍ ചിത്രം ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലാണ് ചിത്രം ചോര്‍ന്നത്. പേരന്പ് മുഴുവന്‍ സിനിമയും ഓണ്‍ലൈനില്‍ ചോര്‍ന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മമ്മൂട്ടി നീണ്ട ഒരിടവേളയ്ക്ക് ശേഷം ചെയ്യുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്, പേരന്‍പിന്.






