
വില പിടിപ്പുള്ള വസ്തുക്കളൊക്കെ മോഷണം പോകുന്ന വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ ബിറൂര്‍ ജില്ലയിലെ ഒരു മോഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്വര്‍ണ്ണവും, രത്നവുമൊന്നുമല്ല ഇവിടെ മോഷണം പോയത് എന്നതാണ് ഈ വാര്‍ത്തയെ ശ്രദ്ധേയമാക്കുന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന ചാണകമാണ് മോഷണം പോയത്.
സംഭവത്തക്കുറിച്ച് ദ ഹഷ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്, 1.25 ലക്ഷം വരുന്ന ചാണകമാണ് മോഷണം പോയിരിക്കുന്നതെന്നാണ്. ആനിമല്‍ ഹസ്‌ബെന്ററി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്. മോഷണവുമായി ബന്ധപ്പെട്ട് ആനിമല്‍ ഹസ്‌ബെന്ററി ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ അറസ്റ്റിലായിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ സ്വകാര്യ ഭൂമി ഉടയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.






