എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ ഒരുക്കുന്ന മഹാവീര്‍ കര്‍ണന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സംവിധായകന് നവമാധ്യമങ്ങളില്‍ പങ്കുവച്ചു. തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രം ആണ് കര്‍ണനായി അഭിനയിക്കുന്നത്.
ചിത്രത്തിന്റെ പൂജ നേരത്തെ തന്നെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു. വലിയ ഭാരമുള്ള ഒരു മണിയാണ് ചിത്രത്തിന്റെ പൂജയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. കര്‍ണന്റെ രഥത്തില്‍ സ്ഥാപിക്കാനുള്ള മണിയാണ് ഇത്.
300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റായി കണക്കാക്കുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടിയായിരുന്നു ചിലവായത്. ചിത്രത്തിനായി പ്രസിദ്ധ സീരീസായ ഗെയിം ഓഫ് ത്രോണ്‍ സീരിയസിലെ അണിയറപ്രവര്‍ത്തകരുമുണ്ട്.
മലയാളത്തിന് പുറമെ നിരവധി ഭാഷകളിലും ചിത്രം നിര്‍മ്മിക്കുന്നുണ്ട്. വിക്രത്തിന്റെ ഹിന്ദിയിലെ മൂന്നാം ചിത്രമാണിത്. 2019 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.






