
ഹോണ്ട സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി മോട്ടോര്‍സൈക്കിളുകളുടെ ഡ്രം ബ്രേക്ക് സിബിഎസ് വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 60,013 രൂപയാണ് സിബി ഷൈന്‍ ഡ്രം ബ്രേക്ക് സിബിഎസ് മോഡലിന്റെ മുംബൈ എക്സ് ഷോറൂം വില. സിബി ഷൈന്‍ എസ്പി ഡ്രം ബ്രേക്ക് സിബിഎസ് മോട്ടോര്‍സൈക്കിളിന് 65,269 രൂപയുമാണ് വില.
ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക് വേരിയന്റുകളിലാണ് രണ്ട് മോഡലുകളും വിപണിയില്‍ ലഭിക്കുന്നത്. സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) ഡിസ്ക് ബ്രേക്ക് വേരിയന്റുകളില്‍ നേരത്തെ നല്‍കിയിരുന്നു.
സിബിഎസ് നല്കിയതൊഴിച്ചാല് രണ്ട് മോഡലുകളിലും മറ്റ് മാറ്റങ്ങളില്ല. 124.73 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോര്‍ രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നു. ഈ എന്ജിന് 10.1 ബിഎച്ച്പി കരുത്തും 10.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
സിബി ഷൈന്‍ മോഡല്‍ 4 സ്പീഡ് ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നതെങ്കില്‍ സിബി ഷൈന്‍ എസ്പിയില് നല്‍കിയിരിക്കുന്നത് 5 സ്പീഡ് യൂണിറ്റാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ നോണ്‍ സിബിഎസ് വേര്‍ഷനുകളും ഹോണ്ട വില്‍ക്കും.
ഇന്ത്യയില്‍ എഴുപത് ലക്ഷത്തിലധികം സിബി ഷൈന്‍ സീരീസ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് മോട്ടോര്‍സൈക്കിളാണ് സിബി ഷൈന്‍. പ്രീമിയം വേര്‍ഷനായ സിബി ഷൈന്‍ എസ്പി അല്‍പ്പം സ്പോര്‍ടിയാണ്.






