
ടൊയോട്ട ഇന്നോവയുടെ എഞ്ചിന് ഘടിപ്പിച്ചൊരു ബൈക്കാണ് ഇപ്പോൾ ഇൻറർനെറ്റിൽ താരം. ഇന്തോനേഷ്യയിലെ ചിലര്‍ നടത്തിയ ഈ മോഡിഫിക്കേഷന് വിദഗ്ദരായ വാഹന എഞ്ചിനീയര്‍മാരെയും ഡിസൈനര്മാരെയുമൊക്കെ ഒരു പോലെ അമ്പരപ്പിക്കുന്നതാണ്.
ഈ അദ്ഭുത ബൈക്കിന്റെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയിലും യൂടൂബിലുമൊക്കെ വൈറലാണ്. ബോക്കർ കസ്റ്റംസ് എന്ന യൂട്യൂബ് ചാനല്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടത്.
ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ എഞ്ചിനാണ് ഈ ബൈക്കിലും തുടക്കുന്നത്. ഇന്നോവയുടെ ഇന്തോനേഷ്യൻ വകഭേദത്തിൽ ഉപയോഗിക്കുന്ന 2 ലീറ്റർ പെട്രോൾ എൻജിനാണ് ബൈക്കിന്റെ ഹൃദയം.
137 ബിഎച്ച്പി കരുത്തും 180 എൻഎം ടോർക്കും ഈ എൻജിന് സൃഷ്ടിക്കും. ആറു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷാന്. ഇതിനുവേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് സിംഗിള്‍ സീറ്ററായ ഈ ബൈക്ക്.
കഫേ റേസർ സ്റ്റൈലിലാണ് ഡിസൈന്‍. വലിയ ഷാസിയാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. വലിയ എൻജിൻ ഘടിപ്പിക്കാനാണ് ബൈക്കിന്റെ വലിപ്പം കൂട്ടിയത്. പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതാണ് ഈ ഇന്നോവ ബൈക്ക്.
എൻജിന്റേയും പിൻടയറിന്റേയും ഇടയിലാണ് ട്രാൻസ്മിഷന്. സാധരണ ബൈക്കുകളുടെ ഇരട്ടി വീല്‍ബെയ്സുണ്ട് ഈ ബൈക്കിന്. എല്‍ഇഡി ഹെഡ്ലാംപും എല്‍ഇഡി ടെയില്‍ ലാംപുമൊക്കെ നല്‍കിയിട്ടുണ്ട്.






