
മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്സ്മിഷന്) പതിപ്പ് ഉടൻ വിപണിയിൽ എത്തിയേക്കും. മഹീന്ദ്ര മറാസോ എഎംടി അടുത്ത മാസം ഡീലര്ഷിപ്പുകളിലെത്തിയേക്കും. നിലവിലെ ബിഎസ് 4 പാലിക്കുന്ന അതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എഎംടി ചേര്‍ത്തുവെയ്ക്കും. പരിമിത കാലയളവില്‍ മാത്രമായിരിക്കും എഎംടി ലഭിക്കുന്നതിന്നാൻ റിപ്പോർട്ട്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മറാസോ പുറത്തിറക്കുമ്പോള്‍ ഈ ഗിയര്‍ബോക്സിന് പകരം ജാപ്പനീസ് കമ്പനിയായ ഐസിനില്‍ നിന്ന് വാങ്ങുന്ന ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ നല്‍കും.
നിലവില്‍ മഹീന്ദ്ര മറാസോയിൽ ബിഎസ് 4 പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്ജിൻ മാത്രമാണ് ഉള്ളത്. ഈ എന്ജിൻ 125 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചിരിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റ് പിന്നീട് വിപണിയിലെത്തിക്കുമെന്ന് മറാസോ പുറത്തിറക്കുന്ന വേളയില്‍ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. പരിഷ്കരിച്ച ബിഎസ് 6 എന്‍ജിനൊപ്പം ഓട്ടോമാറ്റിക് മറാസോ പുറത്തിറക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരുന്നത്.
2020 ഏപ്രില്‍ ഒന്ന് മുതലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. 2020 ഏപ്രില്‍ മാസം അടുക്കുമ്പോള്‍ ബിഎസ് 6 എന്ജിന് നല്‍കാനാണ് സാധ്യത. ഇറ്റാലിയന്‍ കമ്പനിയായ മാന്യെറ്റി മാറെല്ലിയുടെ എഎംടി ഗിയര്‍ബോക്സ് അധികം വൈകാതെ മഹീന്ദ്ര മറാറ്റ്സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ നൽകിയേക്കും.






