ഹൈദരാബാദ്: പ്രണയദിനത്തില്‍ കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ബജ്റംഗ്ദള്‍ ശ്രമം. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള പാര്‍ക്കിലാണ് സംഭവം. പെണ്‍കുട്ടിയുടെ കഴൂത്തില്‍ നിര്‍ബന്ധിച്ച് താലി കെട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ്‍കുട്ടിയെ അഭിനന്ദിക്കുന്നത് കണാം. തെലങ്കാനയിലെയും ആന്ധ്രയിലെയും പല പ്രദേശങ്ങളിലും ബജ്റംഗ്ദള്‍ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രണയ ദിനത്തിതെിരെ പ്രതിഷേധ പ്രകടനം നടത്തി. തെലങ്കാനയില്‍ ഒരു സംഘം യുവാക്കള്‍ നടത്തിയ പരിപാടിക്കെതിരെ രംഗത്ത് വന്നവരെ എല്‍.ബി നഗര്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിജയവാഡയിലെ രാജീവ് ഗാന്ധി പാര്‍ക്കിലും പ്രണയ ദിനത്തില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ് നല്കി വി.എച്ച്.പി-ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പ്രണയ ദിനത്തില്‍ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി നഗരത്തില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. പ്രണയ ദിനാഘോഷം ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നാണ് ഇവരുടെ ആരോപണം.






