
എബിഎസ് (അന്റിബ്രേക്കിങ് സിസ്റ്റം) ഉള്ള പുതിയ മോഡല്‍ അപ്പാച്ചെ ആർടിആർ 160 4വി ബൈക്ക് ടിവിഎസ് പുറത്തിറക്കി. 98,644 രൂപയാണ് ബൈക്കിന്റെ എക്സ്-ഷോറും വില . ഫ്യുവല്‍ ഇന്ഞ്ചക്റ്റഡ് സംവിധാനത്തിലാണ് ബൈക്ക് ലഭ്യമാക്കുന്നത്. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ബൈക്ക് ബുക്ക് ചെയ്യാം.
പുതിയ മോഡല്‍ എത്തിയപ്പോഴേക്കും ഏതാണ്ട് 7000 രൂപയുടെ വര്‍ധന വിലയില്‍ വന്നിട്ടുണ്ട്. ടിവിഎസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡലാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി . അന്ന് എബിഎസ് ഇല്ലാതെയാണ് ബൈക്ക് ഇറങ്ങിയത്.
സിംഗിള്‍ ചാനല്‍ എബിഎസ് ആണ് ബൈക്കിലുള്ളത്. ഇതേ മോട്ടോര്‍ സൈക്കിളിന്റെ ശക്തികൂടിയ വേരിയന്റുകളായ അപ്പാച്ചെ ആർടിആർ 180, ആർടിആർ 200 4വി, അപ്പാച്ചെ ആർആർ 310 തുടങ്ങിയ മോഡലുകളില്‍ ഡ്യുവല്‍ ചാനല്‍ ആണ് എബിഎസ് സംവിധാനം.






