ഒപ്പം എന്ന ചിത്രത്തിന് ശേഷം പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചരിത്ര സിനിമയാണ് 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം'. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു അതിഥിയെത്തി. തമിഴകത്തെ സൂപ്പര്‍ താരം സാക്ഷാല്‍ തല അജിത്ത് കുമാര്‍തന്നെ.
മരക്കാറിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലം സിറ്റിയിലാണ് നടക്കുന്നത്. ഇവിടെത്തന്നെയാണ് അജിത്തിന്റെ 59മാത് ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇവിടെ തന്നെയാണ് നടക്കുന്നത്. ഇവിടെ എത്തിയപ്പോള്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ വിവരം അറിയിച്ചത്. ഇതോടെ അങ്ങോട്ടേക്ക് അജിത് എത്തുകയായിരുന്നു.

സെറ്റില്‍ എത്തിയ അജിത് കുമാറും പ്രിയദര്‍ശനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലും താരവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയോ എന്ന് വ്യക്തമല്ല.
അമിതാഭ് ബച്ചനും താപ്സി പനുവും കേന്ദ്ര കഥാപാത്രങ്ങളായ ഹിന്ദി ചിത്രം പിങ്കിന്റെ തമിഴ് പതിപ്പിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. വിദ്യാ ബാലന്, ശ്രദ്ധ ശ്രീനാഥ്, ആദിക് രവിചന്ദ്രന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങള്‍ ആകുന്നുണ്ട്.

Comments