
ഷവോമിയുടെ റെഡ്മി നോട്ട് 7 സ്മാര്‍ട്ഫോണ്‍ ഈ മാസം 28-ന് ഔദ്യോഗികമായി വിപണിയിലിറക്കുമെന്ന് കമ്പനി. കഴിഞ്ഞ മാസമാണ് റെഡ്മി നോട്ട് 7 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ഫോണ്‍ ഒരു 'ഗെയിം ചേയ്ഞ്ചര്‍' ആയിരിക്കുമെന്ന് ഷാവോമി ഇന്ത്യ എംഡി മനുകുമാര്‍ ജെയ്ന്‍ പറഞ്ഞു.
ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണിതിന്. 48 മെഗാപിക്സലിന്റെ സെന്‍സറാണ് ഇതില്‍ ഒന്ന്. അഞ്ച് മെഗാപിക്സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. സെല്‍ഫിയ്ക്ക് വേണ്ടി 13 മെഗാപിക്സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്.
നിരവധി എഐ ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ടാവും. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080 x 2340 പിക്സല്‍ റസലൂഷനിലുള്ള ഡിസ്പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്.
999 യുവാനാണ് ഫോണിന് ചൈനീസ് വിപണിയിലെ വില. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,500 രൂപ വരും. മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന്റെ വിലയാണിത്. നാല് ജിബി റാമിന്റേയും ആറ് ജിബി റാമിന്റേയും രണ്ട് പതിപ്പുകള്‍ കൂടിയുണ്ട് ഇതിന്.
നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1199 യുവാനാണ് വില ( ഏകദേശം 12,400 രൂപ). ആറ് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1399 യുവാനാണ് വില. ഇത് 14500 രൂപയ്ക്ക് തുല്യമാണ്. ഈ മോഡലുകളെല്ലാം ഈ ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയില്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






