അന്റാര്‍ട്ടിക്കയിലെ ഒരു ബോംബ് പൊട്ടാത്തതില് അദ്ഭുതത്തിലാണ് ഗവേഷകര്‍. അന്റാര്‍ട്ടിക്കയിലെ മഞ്ഞിനെ അതിവേഗം ഉരുക്കുന്ന താപനിലയാണ് ഇപ്പോള്‍ രാജ്യാന്തര തലത്തിലുള്ളതെന്നു ഗവേഷകര്‍ പറയുന്നു. അതിലേക്ക് ടൈം ബോബിലെ 'ടൈമര്‍' പോലെയാണു സമയം നീങ്ങുന്നതെന്നും കംപ്യൂട്ടര്‍ മോഡലുകളുടെ സഹായത്തോടെ വിഷയം അപഗ്രഥിച്ചു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ കാനഡയിലെ ബഫിന് ദ്വീപില്‍ നടത്തിയ ഗവേഷണത്തിലാണ് ഇതിലേക്കു വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചത്.
ഈമിയന്‍ കാലഘട്ടമെന്നായിരുന്നു 1.15 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് അറിയപ്പെട്ടിരുന്നത്. അന്ന് ഭൂമിയിലെ സമുദ്രങ്ങളിലെ ജലനിരപ്പ് ആറു മുതല്‍ ഒന്‍പതു മീറ്റര്‍ വരെ ഉയര്‍ന്നിരുന്നു. അതിനു കാരണമായതാകട്ടെ സമുദ്രജലത്തിലെ താപനില വര്‍ധിച്ചതും. അതോടെ അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലിന്റെ വേഗത വര്‍ധിച്ചു. വന്‍തോതില്‍ ജലനിരപ്പുയരുകയും ചെയ്തു. മഞ്ഞുമലകള്‍ ഒലിച്ചു പോയപ്പോള്‍ അതിനു താഴെ നിന്നു ലഭിച്ച ചെടികള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഇത്. ഏകദേശം 1.15 ലക്ഷം വര്‍ഷം പഴക്കമുള്ളതായിരുന്നു അത്. അതിനര്‍ഥം അന്ന് അവയ്ക്ക് വളരാനുള്ള സാഹചര്യവും സൂര്യപ്രകാശവും ഉണ്ടായിരുന്നു എന്നും. പിന്നീട് മഞ്ഞു വന്നു മൂടിയതാണ്.
അന്റാര്‍ട്ടിക്കയില്‍ നിന്ന് ഇത്രയേറെ മഞ്ഞുരുകി നഷ്ടമായാലല്ലാതെ ഒന്‍പതു മീറ്റര്‍ വരെ സമുദ്രജലനിരപ്പ് ഉയരുക അസാധ്യമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ വീണ്ടും മഞ്ഞുരുക്കം ശക്തമായിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഒന്‍പതു മീറ്ററോളം ആഗോള സമുദ്രജലനിരപ്പുയര്‍ന്നാല്‍ മിക്ക രാജ്യങ്ങളിലെയും തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. കെട്ടിടങ്ങള്‍ മുങ്ങും, റോഡുകള്‍ കനാലുകളാകും, ജനങ്ങള്‍ കയ്യില്‍ കിട്ടിയതുമെടുത്തു പലായനം ചെയ്യേണ്ടി വരും. ഇതിനെല്ലാം ഒറ്റക്കാരണം അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കമാണ്. പ്രത്യേകിച്ച് ഭൂഖണ്ഡത്തിലെ പടിഞ്ഞാറന്‍ ഭാഗം. അതിന്റെ ഭൂരിഭാഗവും ഇപ്പോള്‍ത്തന്നെ ഉരുകി നഷ്ടപ്പെട്ടു കഴിഞ്ഞു.
ഈമിയന്‍ കാലഘട്ടത്തില്‍ സമുദ്രജലത്തിന്റെ താപനില വര്‍ധിച്ചപ്പോള്‍ അത് അന്റാര്‍ട്ടിക്കയിലെ മഞ്ഞിനെ എങ്ങനെ ബാധിച്ചുവെന്ന കംപ്യൂട്ടര്‍ മോഡലുകള്‍ ഗവേഷകര്‍ തയാറാക്കിയിരുന്നു. അടുത്തിടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ നാസ മറ്റൊരു മുന്നറിയിപ്പും പുറത്തുവിട്ടിരുന്നു. അന്റാര്‍ട്ടിക്കയിലെ ത്വായ്റ്റ്സ് മഞ്ഞുമലയ്ക്കു കീഴില്‍ രൂപപ്പെട്ട വമ്പന്‍ ദ്വാരത്തെപ്പറ്റിയായിരുന്നു അത്. ഈ ദ്വാരം കാരണം സ്ഥിരത നഷ്ടപ്പെട്ട് മഞ്ഞുമല തകര്‍ന്നുവീഴാനിടയുണ്ടെന്നാണു നാസയുടെ മുന്നറിയിപ്പ്. ലോകത്തിലെ തീരദേശ നഗരങ്ങളെ അടുത്ത ഏതാനും നൂറ്റാണ്ടുകള്‍ക്കകം മുക്കിക്കളയാന്‍ തക്ക ശേഷിയുളളതായിരിക്കും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന മഞ്ഞുരുകല്‍.

Comments