
തെന്നിന്ത്യന്‍ താരങ്ങളായ റാണ ദഗ്ഗുപതിയുടെയും തൃഷയുടെയും സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രീ റെഡ്ഡി. തെന്നിന്ത്യന്‍ നടിമാര്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയാണ് ശ്രീറെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ റാണ ദഗ്ഗുപതിക്കെതിരെയും സഹോദരന് അഭിറാം ദഗ്ഗുപതിക്കെതിരെയും ആരോപാണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.
അഭിറാം വിവാഹ വാഗ്ദാനം നല്കി പറ്റിച്ചെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണം. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും ശ്രീ റെഡ്ഡി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തൃഷയുടെയും റാണയുടേയും ചിത്രങ്ങള്‍ ശ്രീ റെഡ്ഡി പുറത്ത് വിട്ടത്. റാണയുടെ തൃഷയും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വേര് പിരിഞ്ഞിരുന്നു.






