
വാഷിങ്ടണ്‍: മിഗ് വിമാനം തകര്‍ന്ന് പാക്കിസ്ഥാന് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഫാത്തിമ ഭൂട്ടോ. മുന്‍ ഭരണാധികാരിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടിയാണ് ഇന്ത്യന്‍ അനുകൂല നിലപാട് എടുത്തത്.
ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഭൂട്ടോ ചെറുമകള്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവന്‍ നാം യുദ്ധത്തിനായി മാറ്റി വച്ചു. പാക്ക് സൈന്യമോ ഇന്ത്യന്‍ സൈന്യമോ മരിക്കുന്നത് കാണേണ്ട. നമ്മള് അനാഥരുടെ ഭൂഖണ്ഡമാകരുത്. എന്നും അവര്‍ കുറിക്കുന്നു.
''എന്റെ തലമുറ സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ്. സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് മടിയില്ല.... സൈനിക സ്വേഛാധിപത്യവും ഭീകരവാധവുമടക്കമുള്ള നീണ്ട നാളത്തെ ചരിത്രം എന്റെ തലമുറയ്ക്ക് ഉണ്ടാക്കിയ അനിശ്ചിതത്വം യുദ്ധത്തോടുള്ള ആസക്തി ഇല്ലാത്തവരും സഹിഷ്ണുതയുള്ളവരുമാക്കി... ഒരിക്കലും അയല്‍ രാജ്യത്തോട് സമാധാനപരമായി എന്റെ രാജ്യം ഇടപെടുന്നത് കണ്ടിട്ടില്ല. ആദ്യമായാണ് രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ ട്വിറ്ററിലൂടെ യുദ്ധം ചെയ്യുന്നത് കാണുന്നത്'' - ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി.
ഇന്നലെയാണ് അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന് വര്ത്തമാന് പാക് സൈന്യത്തിന്റെ പിടിയിലായത്. അതേസമയം, ഇന്ത്യന്‍ പൈലറ്റിനെ എത്രയും വേഗം തിരികെ എത്തിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.







Comments