
ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയുടെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എബിഎസ് വേരിയന്റിന് 84,710 രൂപയും റിയര്‍ ഡിസ്ക് ബ്രേക്ക് എബിഎസ് വേരിയന്റിന് 87,719 രൂപയുമാണ് ബെംഗളൂരു എക്സ് ഷോറൂം വില. മുന്നില്‍ 270 എംഎം ഡിസ്ക് ബ്രേക്ക്, പിന്നില്‍ ഡ്രം അല്ലെങ്കില്‍ 200 എംഎം ഡിസ്ക് എന്നീ ഓപ്ഷനുകളിലാണ് ബൈക്ക് ലഭിക്കുന്നത്.
ഇരു വേരിയന്റുകള്‍ക്കും നോണ്‍ എബിഎസ് വേരിയന്റുകളേക്കാള്‍ ഏകദേശം 6,000 രൂപ കൂടുതല്‍ വില വരും. എബിഎസ് നല്‍കിയത് അല്ലാതെ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല.
160 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 2 വാല്‍വ് ഹെഡ് എന്ജിന് തുടരും. കാര്‍ബുറേറ്റഡ് മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 13 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കിൽ.
ചെത്തിയെടുത്തതുപോലുള്ള ഇന്ധന ടാങ്ക്, എഡ്ജി എന്ജിന് കൗള്ഹെഡ്ലംപിന് ഒപ്പമുള്ള ഇരട്ട എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എന്നിവ മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ സ്പോര്‍ടിയാക്കുന്നു.
സുസുകി ജിക്സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്, ബജാജ് പള്‍സര്‍ എന്‍എസ്160, സ്വന്തം തറവാട്ടിലെ അപ്പാച്ചെ ആര്ടിആര് 160 4വി എന്നിവയാണ് എതിരാളികള്‍.
