
ഹോണ്ടയുടെ എസ്യു-വിയായ സിആര്‍-വി യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷ ഉറപ്പാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിനായി വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് വിത്ത് ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ ഇതില്‍ ഒരുക്കിയിരുന്നു.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 93 ശതമാനവും കുട്ടികളുടേതില്‍ 83 ശതമാനവും മാര്‍ക്ക് നേടിയാണ് എസ്യുവി ഫൈവ് സ്റ്റാര്‍ സുരക്ഷ നേടിയത്. വിവിധ ടെസ്റ്റുകളില്‍ നിന്നായി 100-ല്‍ 76 പോയന്റാണ് സിആര്‍-വി നേടിയിട്ടുള്ളത്.
ഈ അഞ്ചാം തലമുറ സിആര്‍-വിക്ക് പഴയ മോഡലിനേക്കാള്‍ 30 മില്ലിമീറ്റര്‍ നീളവും 35 മില്ലിമീറ്റര്‍ വീതിയും ഉയരവും കൂടുതല്‍ നല്‍കിയിട്ടുണ്ട്.
മുമ്പ് ആസിയാന്‍ ക്രാഷ് ടെസ്റ്റിലും അമേരിക്കന്‍ ക്രാഷ് ടെസ്റ്റ് യൂണിറ്റായ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റിലും സിആര്‍-വി ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിരുന്നു.






