
250 കെടിഎം ഡ്യൂക്ക് ഇനി മുതല്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയിലാണ് വില്‍പ്പനയ്ക്ക് വരിക. എബിഎസ് ലഭിച്ച പശ്ചാത്തലത്തില്‍ മോഡലിന് വില കൂടി. 250 ഡ്യൂക്ക് എബിഎസ് പതിപ്പിന് 1.94 ലക്ഷം രൂപയാണ് വില. എബിഎസില്ലാത്ത മോഡലിനെ അപേക്ഷിച്ച് 13,400 രൂപ കൂടുതല്‍.
എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള ഹാലോജന്‍ ഹെഡ്ലാമ്പ് യൂണിറ്റ് ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 200 ഡ്യൂക്കില്‍ നിന്നും പകർത്തിയതാണ്. എബിഎസ് ലഭിച്ചതൊഴിച്ചാല്‍ കൂടുതൽ മാറ്റങ്ങളൊന്നും മോഡലിന് സംഭവിച്ചിട്ടില്ല. 249 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 250 ഡ്യൂക്കില്‍ തുടരുന്നു. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 30 bhp കരുത്തും 24 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.
വിപണിയില്‍ യമഹ FZ25, ഹോണ്ട CBR250R മോഡലുകളുമായാണ് കെടിഎം 250 ഡ്യൂക്കിന്റെ പ്രധാന അങ്കം.
ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഏറെക്കാലമായി കൊതിക്കുന്ന 390 അഡ്വഞ്ചറിനെ കമ്പനി ഈ വർഷം കൊണ്ടുവരും. ഈ വര്‍ഷാവസാനം കെടിഎം 390 അഡ്വഞ്ചര്‍ വില്‍പ്പനയ്ക്ക് അണിനിരക്കും. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, ബിഎംഡബ്ല്യു G310 GS, കവാസാക്കി വേര്‍സിസ് X-300 എന്നിവരാണ് കെടിഎം 390 അഡ്വഞ്ചറിന്റെ എതിരാളികൾ.






