
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കാന്‍ തയാറാണെന്ന് ഇന്നസെന്റ്. രണ്ടാമത് ജനവിധി തേടുമ്പോഴും എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനാല്‍ വിജയം ഉറപ്പാണെന്നും ഇന്നസെന്റ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ ഇന്നസെന്റിനെ വീണ്ടും മത്സരിക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഇന്ന് തീരുമാനമെടുത്തിരുന്നു. മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്നാണ് ഇന്നസെന്റിന് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്.





