
ജാഗ്വര്‍ ഐപേസ് ഇലക്ട്രിക് കാറിനെ തേടി പുതിയ ബഹുമതി. 2019-ലെ യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡാണ് ജാഗ്വര്‍ ഐപേസ് ഇലക്ട്രിക് കാറിനെ തേടി എത്തിയിരിക്കുന്നത്.
യു.കെ.യില്‍ രൂപകല്പനയും നിര്‍മാണവും നിര്‍വഹിക്കപ്പെട്ട ജാഗ്വാര്‍ ഐപേസിന് ആഗോളതലത്തില്‍ മികച്ച വില്പനനേട്ടമാണ് ലഭിച്ചു വരുന്നത്. 8,000 കാറുകളാണ് ഇന്നുവരെ കൈമാറിയത്. ഇതില്‍ 75 ശതമാനവും യൂറോപ്പിലാണ്.
ഇരുപത്തിമൂന്ന് രാജ്യങ്ങളില്‍ നിന്ന് മോട്ടോറിങ് രംഗത്ത് പ്രാവീണ്യം തെളിയിച്ചിട്ടുള്ള 60 മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടുന്ന ജൂറിയാണ് ഐപേസിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. നവീന സാങ്കേതിക മേന്മ, രൂപകല്പന, പ്രകടനം, പണത്തിനൊത്ത മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കിയത്.
അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 55 അവാര്‍ഡുകളാണ് ഐപേസ് നേടിയിട്ടുള്ളത്. യു.കെ. കാര്‍ ഓഫ് ദ ഇയര്‍, ബിബിസി ടോപ്ഗിയര്‍ മാഗസിന് ഇവി ഓഫ് ദ ഇയര്‍, ചൈന ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.






