ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടുപോയി മോചിപ്പിച്ചതില്‍ ഇപ്പോഴത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് പങ്കെന്ന് രാഹുല്‍ ഗാന്ധി. ഈ വാദങ്ങള്‍ ഉറപ്പിക്കുന്ന ചിത്രങ്ങളും രാഹുല്‍ പുറത്തുവിട്ടു.
മസൂദ് അസ്ഹറിനെ പാകിസ്ഥാന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ഗാന്ധി ഉന്നയിക്കുന്ന ആരോപണം. മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രത്തില്‍ അജിത് ഡോവലിനെ വൃത്തത്തില്‍ മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍ നിന്നും മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. ആരാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസ്ഹര്‍ എന്നാണ്. 1999ല്‍ ബിജെപി സര്‍ക്കാരാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച് പാകിസ്താനിലേയ്ക്ക് അയച്ചത്. മോദി എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത്? 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരനെ പാകിസ്താന് കൈമാറിയത് ബിജെപിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല? മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍ ഭീകരവാദത്തിനു മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല- രാഹുല്‍ഗാന്ധി പറഞ്ഞു.

Comments