
ഈ വര്‍ഷം അവസാനത്തോടെ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്കായ ഗ്രാന്റ് ഐ10-ന്റെ പുതുക്കിയ മോഡല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഗ്രാന്റ് ഐ10-ന്റെ പെട്രോള്‍ എന്ജിന് മാത്രമാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെങ്കിലും വലിപ്പവും സുരക്ഷയും കൂട്ടി നിരവധി സൗകര്യങ്ങളോടെയാണ് ഗ്രാന്റ് ഐ10-എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ക്യാമറയോടെയുള്ള പാര്‍ക്കിങ് സെന്‍സര്‍, പിന്നിലെ ഡിഫോഗര്‍, ആഘാതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക്, സെന്‍ട്രല്‍ ലോക്കിങ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മുന്നില്‍ രണ്ട് എയര്‍ബാഗുകളും ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയായിരിക്കും പുതിയ ഗ്രാന്റ് ഐ10 എത്തുന്നത്.
പിന്‍നിര സീറ്റിലെ ലെഗ് റൂം, ക്യാബിന് സ്പേസ് എന്നിവ ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ഇന്റീരിയറിന്റെ നിലവിലെ ഡിസൈനില്‍ നേരിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 പെട്രോള്‍ എന്‍ജിനിലായിരിക്കും പുതിയ ഗ്രാന്റ് ഐ10 എത്തുന്നത്. ഈ എന്ജിന് 82 ബി.എച്ച്.പി. കരുത്തും 113 എന്‍.എം. ടോര്‍ക്കും നല്‍കും. സുരക്ഷ കൂട്ടിയെങ്കിലും വകഭേദങ്ങളുടെ വില ഹ്യുണ്ടായി പുതുക്കിയിട്ടില്ല.






