
യമഹയുടെ ഏറ്റവും പുതിയ വാഹനമായ എംടി-15യുടെ ടീസര്‍ പുറത്ത് വിട്ടു. മാര്‍ച്ച് 15-ന് നിരത്തിലെത്താനൊരുങ്ങുന്ന വാഹനത്തിന്റെ ബുക്കിംങ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. 5000 രൂപ അഡ്വാന്‍സ് തുകയായി ഇടാക്കിയായിരുന്നു ബുക്കിംങ് സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, മറ്റ് മോഡലുകളില്‍ നല്കിയിട്ടില്ലാത്ത ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവയാണ് ഈ വാഹനത്തിന്റെ ഭംഗി. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്.
ആറ് സ്പീഡ് ഗിയര്‍ബോക്സില്‍ 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
യമഹയുടെ തന്നെ സ്പോര്‍ട്സ് ബൈക്ക് ശ്രേണിയിലെ കുഞ്ഞനായ ആര്15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുള്ള ബൈക്കാണിത്. എന്നാല്‍, കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ രീതിയും എംടി 15-നില് ഉണ്ട്. മുന്നില്‍ ടെലിസ്കോപികും പിന്നില്‍ മോണോഷോക്ക് സസ്പെഷനുമാണ് എംടി 15-ല്‍ ഒരുക്കിയിട്ടുള്ളത്.






