
ലഖ്നൗ: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. മായാവതിയെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് യു.പി വക്താവ് രാജീവ് ബക്ഷി. കോണ്‍ഗ്രസ് ആരുമായി സഖ്യം ചേരണമെന്ന് തീരുമാനിക്കേണ്ടത് മായാവതിയല്ലെന്ന് ബക്ഷി പറഞ്ഞു. പാര്‍ലമെന്റില്‍ ഒരു സീറ്റ് പോലുമില്ലാത്ത മായാവതി കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കേണ്ട. തങ്ങള്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത് മായാവതിയുടെ ആവശ്യമില്ലെന്നും ബക്ഷി കൂട്ടിച്ചേര്‍ത്തു.
ബി.എസ്.പിയുമായുള്ള സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഒരു തലത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. ബി.എസ്.പി-എസ്.പി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും 15-20 ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും ഇനി സഖ്യമില്ലെന്നും സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യം പരസ്പരധാരണയോടും പരസ്പര ബഹുമാനത്തോടും കൂടിയുള്ളതാണെന്നും മായാവതി പ്രസ്താവിച്ചിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.പി-ബി.എസ്.പി സഖ്യം പര്യാപ്തമാണെന്ന് മായാവതി പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് വക്താവ് രംഗത്ത് വന്നിരിക്കുന്നത്.






