
എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവം രാഷ്ട്രീയ മേഖലയില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചത്. വടക്കന്റെ ഈ രാഷ്ട്രീയ മാറ്റത്തിനെ അവസരവാദം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ടോം വടക്കനെതിരെ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ടോം വടക്കന്റെ ബിജെപി പ്രവേശനത്തില്‍ കുഴപ്പത്തിലായത് നിര്‍മാതാവ് ടോമിച്ചന് മുളകുപാടമാണ്.
സര്‍ഫ് എക്സലിന്റെ പരസ്യത്തിന് മൈക്രോസോഫ്ട് എക്സല്‍ പഴി കേട്ടത് പോലെ ടോം വടക്കനോടുള്ള എല്ലാ അമര്‍ഷവും തീര്‍ക്കുന്നത് ടോമിച്ചന് മുളക്പാടത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ്. കമന്റുകളില്‍ ഭൂരിഭാഗവും ട്രോളുകളാണ്. പലരും വെറുതെ ഒരു രസത്തിന് വേണ്ടിയാണ് ടോമിച്ചന് മുളക് പാടത്തിന്റെ പേജില്‍ കമന്റുകളിടുന്നത് എന്നത് വായിക്കുമ്പോള്‍ മനസ്സിലാകും. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററിന് താഴെയാണ് കമന്റുകളില്‍ കൂടുതലും.






