
പുതിയ യമഹ MT-15 ഇന്ത്യയില്‍ പുറത്തിറങ്ങി. 1.36 ലക്ഷം രൂപയാണ് ബൈക്കിന് വില. ബ്ലൂ, ബ്ലാക്ക് എന്നീ രണ്ടു നിറങ്ങള്‍ മാത്രമെ യമഹ MT-15 മോഡലിലുള്ളൂ. പുതിയ MT സീരീസിന് തുടക്കമിട്ടാണ് MT-15 കടന്നുവരുന്നതെന്ന് കമ്പനി വ്യക്തമാക്കി.
MT-15 -ല്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ മാത്രമാണ് ഒരുങ്ങുന്നത്. ടിവിഎസ് അപാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ NS200 തുടങ്ങിയ ഉയര്‍ന്ന ശേഷിയുള്ള മോഡലുകളുമായാണ് വിപണിയില്‍ യമഹ MT-15 -ന്റെ മത്സരം.
R15 -ലെ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റാണ് MT-15 മോഡലിലും. ടെലിസ്കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കില്‍ സസ്പെന്ഷന് നിറവേറ്റുക.
മൂന്നാംതലമുറ R15 -ന് സമാനമായ ബ്രേക്കിംഗ് സംവിധാനം MT-15 -നും ലഭിക്കുന്നു. മുന്‍ ടയറില്‍ 282 mm വലുപ്പമുള്ള ഡിസ്ക്ക് പ്രവര്‍ത്തിക്കും. പിന് ടയറില്‍ 220 mm ഡിസ്ക്ക് യൂണിറ്റാണ് വേഗം നിയന്ത്രിക്കുക.
അന്താരാഷ്ട്ര പതിപ്പിനെ അപേക്ഷിച്ച് ഇന്ത്യയിലെത്തിയിരിക്കുന്ന MT-15 -ന് ഒട്ടനവധി ഫീച്ചറുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 45 കിലോമീറ്റര്‍ മൈലേജ് MT-15 കുറിക്കുമെന്ന് യമഹ അവകാശപ്പെടുന്നു.
155 സിസി DOHC എഞ്ചിനാണ് പുതിയ യമഹ MT-15 -ന്റെ ഹൃദയം. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 19.1 bhp കരുത്തും 14.7 Nm ടോർക്കും എഞ്ചിന് പരമാവധി സൃഷ്ടിക്കും. ഇന്ധനടാങ്ക് ശേഷി 10 ലിറ്റര്‍. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്.






