കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ സീറ്റ് മോഹവുമായി മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമരന്തി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം ലഭിക്കില്ലെന്ന് കണ്ണന്താനം വ്യക്തമാക്കി. ബിജെപി ഒരു കുടുംബ സ്വത്തല്ല, കഴിവ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുത്തത്.
അതേസമയം ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്നറിയില്ലെന്നും കണ്ണന്താനം പറഞ്ഞു. അക്കാര്യത്തില്‍ തീരുൃമാനം എടുക്കേണ്ടത് കേരളത്തിലെ പാര്‍ട്ടി നേതൃത്വമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ പ്രവര്‍ത്തനം നല്ലതെന്ന് മനസിലാക്കിയാവണം പാര്‍ട്ടിയിലേക്ക് എത്തിയതെന്നും അദേഹം വ്യക്തമാക്കി.






